പിണറായി വിജയന്‍ (ആഗോള അയ്യപ്പ സംഗമം ഉദ്ഘാടന പ്രസംഗത്തില്‍നിന്ന്) ശബരിമലയ്ക്കു വേറിട്ട, തനതായ ചരിത്രമുണ്ട്; ഐതിഹ്യങ്ങളും. അതാവട്ടെ, സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരെന്നു കരുതപ്പെടുന്നവരുമായി കൂടി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാര്‍ ആ വഴി വരുന്നതു കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലംതന്നെ അറിയപ്പെട്ടത്. അതാണു ശബരിമല….
