അന്ന്‍ അവരാരും വിചാരിച്ചിട്ടുണ്ടാവില്ല; തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഭാവിയില്‍ ലോകമെമ്പാടുമുള്ള ടെലിവിഷന്‍ കാഴ്ചക്കാരെ സ്വാധീനിക്കാനിടയുള്ള അദ്ഭുതക്കാഴ്ച്ചയാണ്എന്ന്. അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ നഗരത്തിലെ ടെലിവിഷന്‍ പ്രേക്ഷകരാണ് ടെലിവിഷന്‍ പരസ്യനിര്‍മ്മിതിയുടെ കന്നിപ്രക്ഷേപണത്തിന്റെ ആദ്യസാക്ഷികള്‍.     1941 ജൂലൈ ഒന്നാം തീയ്യതി. സമയം ഉച്ചകഴിഞ്ഞ് 2 മണി 29 മിനിറ്റ്. ന്യൂയോര്‍ക്ക്‌ നഗരത്തിലെ ബേസ് ബോള്‍ ആരാധകര്‍ കണ്ണും കാതും കൂര്‍പിച്ച് കാത്തിരിക്കുകയാണ്. നിരവധി…